Newsperseconds.com

മധ്യപ്രദേശില്‍ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു; വനിതാ പൈലറ്റിന് പരിക്കേറ്റു

Capture

ഗുണ: മധ്യപ്രദേശിലെ ഗുണ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ട്രെയിനര്‍ വിമാനം തകര്‍ന്ന് ഒരു വനിതാ പൈലറ്റിന് പരിക്കേറ്റു. സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായത്. സംഭവം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു.

പതിവ് പരിശീലനത്തിനിടെ പറക്കുന്ന വിമാനം നീമച്ചില്‍ നിന്ന് സാഗറിലേക്ക് പോവുകയായിരുന്നു. സാങ്കേതിക തകരാറിലായ വിമാനം ഗുണ എയര്‍സ്ട്രിപ്പില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Share this Article

Leave a Comment