Newsperseconds.com

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; കിലോയ്ക്ക് 80 രൂപ; 150 രൂപ വരെ ഉയര്‍ന്നേക്കാം

LAST

ഡല്‍ഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളി വില ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും അത് കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മുംബൈയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തി. സവാളയുടെ കൂടെ ചെറിയ ഉള്ളിയുടേയും വില വര്‍ദ്ധിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില.

പതിനഞ്ച് ദിവസത്തിനിടെയാണ് അഞ്ചിരട്ടിയോളം വര്‍ധനവ് വിലയിലുണ്ടായത്. ദില്ലിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. കിലോയ്ക്ക് 80 രൂപ എന്നത് 150 രൂപ വരെ ഉയര്‍ന്നേക്കാം എന്നാണ് വ്യാപാരികള്‍ പറയുന്നത്.

 

Share this Article

Leave a Comment