Newsperseconds.com

ഡല്‍ഹിയില്‍ റോഡില്‍ വെച്ച് നമസ്‌കാരം നടത്തിയ ആളുകളെ ചവിട്ടിഓടിച്ചു; സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Capture

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദര്‍ലോക് ഏരിയയിലെ റോഡില്‍ വെച്ച് നമസ്‌കാരം നടത്തിയ ആളുകളെ ചവിട്ടി ഓടിച്ചതിന് സബ് ഇന്‍സ്പെക്ടറെ ഡല്‍ഹി പോലീസ് സസ്‌പെന്‍ഡ് ചെയ്തു. ഇന്ദര്‍ലോക് മെട്രോ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെ നമസ്‌കാരത്തിനിടെയാണ് സംഭവം.

പോലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. ക്രമസമാധാനം നില നിലനിര്‍ത്താന്‍ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡിസിപി സമരക്കാരെ കാണുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സംഭവത്തെ ലജ്ജാകരമെന്ന് അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment