ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള 16 മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് രാഹുല്‍ ഗാന്ധിയും തൃശൂരില്‍ കെ മുരളീധരനും മത്സരിക്കും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പട്ടികയിലിടം പിടിച്ചു. കെ മുരളീധരനെ വടകരയില്‍ നിന്നും തൃശൂരിലേക്ക് മാറ്റി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍, തൃശൂരില്‍ കെ മുരളീധരന്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം ഹൈബി ഈഡന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കണ്ണൂര്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍, വടകരയില്‍ ഷാഫി പറമ്പില്‍, ആറ്റിങ്ങല്‍ അടൂര്‍പ്രകാശ്, പത്തനംതിട്ട ആന്റോ ആന്റണി, ചാലക്കുടി ബെന്നിബെഹന്നാന്‍, പാലക്കാട് വി. കെ ശ്രീകണ്ഠന്‍, വയനാട് രാഹുല്‍ ഗാന്ധി, കോഴിക്കോട് എം കെ രാഘവന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, തിരുവനന്തപുരം ശശിതരൂര്‍ എന്നിവര്‍ മത്സരിക്കും.