Newsperseconds.com

ആയിരവല്ലിപ്പാറയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; പ്രതികള്‍ പിടിയില്‍

Capture

കൊല്ലം: ആയിരവല്ലിപ്പാറയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയൂര്‍ സ്വദേശികളായ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത്, മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ബൈജു എന്നിവരാണ് പിടിയിലായത്.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ സംഘം അയിരവല്ലിയില്‍ എത്തിയത്. സമീപത്ത് മദ്യപിച്ചു കൊണ്ടിരിക്കുന്ന അന്‍വറും ബൈജുവും വിദ്യാര്‍ത്ഥികളെ കണ്ടതോടെ അസഭ്യം പറയാന്‍ തുടങ്ങി. ആണ്‍കുട്ടികളെ മരക്കമ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചു. കൂടാതെ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.

Share this Article

Leave a Comment