Newsperseconds.com

വന്യജീവി ആക്രമണം; കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവെച്ചു

Capture

ബന്ദിപ്പൂര്‍: വന്യജീവികളുടെ ശല്യം തടയുന്നതില്‍ കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവെച്ചു. തുടര്‍ച്ചയായുള്ള വന്യമൃഗ ശല്യത്തിന്റെ പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറില്‍ ഒപ്പുവെച്ചത്.

നാലു ലക്ഷ്യങ്ങളാണ് പ്രധാനമായും ചാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക, പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ കാലതാമസം ഒഴിവാക്കുക, വിവരം വേഗത്തില്‍ കൈമാറല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കരാറിലെ പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ, വംശവര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു.

Share this Article

Leave a Comment