Newsperseconds.com

മലപ്പുറത്ത് പടര്‍ന്ന് പിടിച്ച് വൈറല്‍ ഹെപ്പറ്റൈറ്റിസ്; രണ്ട് മാസത്തിനിടെ 350 മരണം

Capture

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് മലപ്പുറത്ത് പടര്‍ന്നു പിടിക്കുന്നു. രണ്ട് മാസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 350 ആയതായി റിപ്പോര്‍ട്ട്. മരണകാരണം കൂടാന്‍ കാരണം പോത്തുകല്ല് പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാത്തത് കൊണ്ടാണെന്ന് യുഡിഎഫ് ആരോപിച്ചു.

പോത്തുകല്ലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥലത്ത് സമരം ചെയ്യുകയാണ്. അടിയന്തിര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് സമരം. മലപ്പുറം ജില്ലയിലെ പോത്തുകല്ലിലും എടക്കരയിലുമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്ന് പിടിക്കുന്നത്. മൂന്നാഴ്ചക്കിടെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.

രോഗം പടര്‍ന്നുപിടിക്കുന്ന പോത്തുകല്ല് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ അവധിയിലാണ്. കൂടാതെ, രോഗം പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും വീഴ്ച വരുത്തുന്നതായാണ് ആരോപണം. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ജില്ലാ കലക്ടര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് പോത്തുകല്ല് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

Share this Article

Leave a Comment