Newsperseconds.com

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം; തലശ്ശേരി- മാഹി ബൈപ്പാസ് റോഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

Capture

കണ്ണൂര്‍: 47 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി- മാഹി ബൈപ്പാസ് റോഡ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് നരേന്ദ്രമോദി ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായും പങ്കെടുക്കും. മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എ എന്‍ ഷംസീറും ചടങ്ങിനെത്തും.

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. രാവിലെ എട്ട് മണി മുതല്‍ ടോള്‍ ഈടാക്കി തുടങ്ങി. ട്രയല്‍ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. 45 മീറ്റര്‍ വീതിയില്‍ 18.6 കിലോ മീറ്റര്‍ നീളത്തില്‍ ബൈപ്പാസ് പൂര്‍ത്തിയാവുന്നത്. 1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018ലാണ് തുടങ്ങിയത്. ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിലൂടെ ബിജെപി റോഡ് ഷോ നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കണ്ണൂരിലെ സ്ഥാനാര്‍ത്ഥി സി രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

Share this Article

Leave a Comment