തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകി കേരളം. വരും ദിവസങ്ങളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. 11 മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കഴിവതും പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. വെള്ളം ആവശ്യമല്ലെന്ന് തോന്നിയാലും ധാരാളം വെള്ളം കുടിക്കുക. വെയില്‍ കൊണ്ടുള്ള ജോലികള്‍ ചെയ്യുന്നവര്‍ ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജാഗ്രത പാലിക്കണം.