Newsperseconds.com

തിരുവനന്തപുരം നഗരത്തില്‍ ബാലവേല; മിന്നല്‍പരിശോധന നടത്തി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

Capture

നഗരങ്ങളില്‍ ബാലവേലയും ബാലഭിക്ഷാടനവും അധികരിക്കുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന പതിനഞ്ചുകാരനെ കണ്ടെത്തി. കിഴക്കേകോട്ടയില്‍ നിന്നാണ് പിടികൂടിയത്. കുട്ടിയെ കണ്ടെത്തി സിഡബ്ല്യുസിയിലേക്ക് മാറ്റി.

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും ബാല ഭിക്ഷാടനവും ബാലവേലയും വ്യാപകമാകുന്നുവെന്ന പരാതികളാണ് സിഡബ്ല്യുസിക്കും ചൈല്‍ഡ് ലൈനും ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ തൊഴില്‍ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസും ഭാഗമായി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും.

Share this Article

Leave a Comment