കോട്ടയം: വൈക്കത്ത് വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും ഡയമണ്ടുകളും മോഷണം പോയി. വൈക്കം തെക്കേനാവള്ളില്‍ എന്‍ പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് വന്‍ക്കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.
പുരുഷോത്തമന്‍ നായരും ഭാര്യയും മകളുമാണ് വീട്ടില്‍ താമസം. മൂവരും തിങ്കളാഴ്ച രാത്രി 9.30നു പരിചയക്കാരനായ ഡ്രൈവര്‍ രാജേഷും അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ടു ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. എല്ലാ മുറിയിലേയും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അകത്ത് കയറാന്‍ ഉപയോഗിച്ച
ഏണി ഭിത്തിയില്‍ ചാരിവെച്ച നിലയിലായിരുന്നു. വിരലടയാളവിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.