Newsperseconds.com

കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസ്; വിവിധ വകുപ്പുകളിലെ പത്തു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകസംഘം ഇനി കേസന്വേഷിക്കും

Capture

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിവിധ വകുപ്പുകളിലെ പത്തു ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയുെ പ്രതിപ്പട്ടികയില്‍ ഉണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ഡി ഐ ജി പറഞ്ഞു.

കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയന്‍ എന്നയാളെയും ഇദ്ദേഹത്തിന്റെ മകളുടെ അഞ്ച്ദിവസം പ്രായമുള്ള കുഞ്ഞിനേയുമാണ് നിതീഷും വിഷ്ണുവും കൊലപ്പെടുത്തിയത്. പ്രതികളായ നിതീഷും വിഷ്ണുവും പൊലീസ് കസ്റ്റഡിയിലാണ്. കൊലപ്പെടുത്തിയ കുഞ്ഞ് നിതീഷിന്റെ തന്നെയാണ്. മരിച്ച വിജയന്റെ മകളുമായി വിവാഹത്തിന് മുന്‍പ് നീതിഷിന് ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കും ജനിച്ച അഞ്ചു ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂട്ട് നിന്നിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എട്ട് മാസം മുമ്പാണ് നിതീഷ് വിജയനെ കൊന്നത്.

Share this Article

Leave a Comment