തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്ഷന് ഇന്നുമുതല്‍ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമ പെന്‍ഷനായ 1,600 രൂപ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
ഇതിനായി 5000 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിട്ടുണ്ട്. അടിയന്തര ചെലവുകളും കൂടി കണക്കിലെടുത്താണ് കടമെടുപ്പ്. കെട്ടിക്കിടക്കുന്ന എല്ലാ പെന്‍ഷനുകളും ഇതോടെ കൊടുത്ത് തീര്‍ക്കും. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ക്ഷേമ പെന്‍ഷനാണ് കൊടുക്കാനുള്ളത്. അതേ സമയം, വരുന്ന മാസം മുതല്‍ കൃത്യമായി പെന്ഷന് നല്‍കുമെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെന്‍ഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നല്‍കാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.