തിരുവനന്തപുരം: സംസ്ഥാനത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന എന്ന പരാതിയില്‍ നടത്തിയ പരിശോധനയിലാണ് 54 ഷവര്‍മ കടകള്‍ അടപ്പിച്ചത്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു ഒരേ സമയം പരിശോധന നടത്തിയത്. 502 ഇടത്താണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. 149 ഷവര്‍മ കടകള്‍ക്ക് നോട്ടീസ് നല്‍കി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍പരിശോധന; വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന 54 കടകള്‍ അടപ്പിച്ചു
- Related News
- Latest News