Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാടെത്തും; വന്‍ സുരക്ഷ സന്നാഹമൊരുക്കി പോലീസ്

Capture

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രതാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ന് പാലക്കാടെത്തും. തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിനു ശേഷം കേരളത്തിലെ ആദ്യത്തെ പ്രചരണ പരിപാടിയാണിത്. രാവിലെ 10 മണിയോടെ പ്രധാനമന്ത്രി മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങും. ശേഷം റോഡ് മാര്‍ഗ്ഗം കോട്ടമൈതാനത്തെത്തും.

10.30 ന് അഞ്ചുവിളക്ക് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. പാലക്കാടിനെ എ പ്ലസ് മണ്ഡലമായാണ് ബിജെപി കാണുന്നത്. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വമ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. റോഡ് ഷോയിലൂടെ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ തങ്ങളുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള 900 മീറ്റര്‍ പരിധിയില്‍ അര ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നിലവില്‍ വന്‍ സുരക്ഷാ സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. റോഡ് ഷോ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന പാതയിലെ ടാറിംഗ് പ്രവര്‍ത്തിയും മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. 3000ത്തോളം പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് പാലക്കാട് നഗരം.രാവിലെ 7 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this Article

Leave a Comment