ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. 50 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്.
ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉള്‍വലിയലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.