Newsperseconds.com

കോഴിക്കോട് ഇനി സാഹിത്യ നഗരം; യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ്

Untitled-1

കോഴിക്കോട്: കോഴിക്കോട് ഇനി സാഹിത്യ നഗരം. യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട്. ജില്ലയിലെ സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് സാഹിത്യ നഗരം എന്ന പദവിയിലേക്ക് കോഴിക്കോടിനെ തെരഞ്ഞെടുത്തത്.

യുനെസ്കോ തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിനും ആതിഥേയത്വത്തിനും പേരുകേട്ട കോഴിക്കോടിനെ സാഹിത്യത്തിന്റെ നഗരമെന്നും നന്മയുടെ നഗരമെന്നും ചരിത്രകാരന്മാർ അടയാളപെടുത്തിയിട്ടുണ്ട്. സഹൃദയരുടെ സംഗമ ഭൂമിയായ കോഴിക്കോട് ഇനി സാഹ്യത്തിന്റെ കൂടി കേന്ദ്രമായി വളരും.

Share this Article

Leave a Comment