പാലക്കാട്: നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നല്‍കിയില്ല. വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി നല്കിയ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി ബിജു തള്ളി. വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്കായി അപേക്ഷിക്കേണ്ടത്.
ഈ മാനദണ്ഡം പാലിക്കാത്തതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ നടത്താനുള്ള സമയം ലഭിച്ചിട്ടില്ലെന്നത് അപേക്ഷ നിരസിക്കാന്‍ കാരണമായി. വെടിക്കെട്ടിന് അനുമതി തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നെന്മാറ വേല കമ്മറ്റി സെക്രട്ടറി അറിയിച്ചു.
ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇതും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.