വിജയ് ലോകേഷ് ചിത്രം ലിയോയുടെ സക്സസ് ഈവന്റ് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ഇന്ന് വെെകിട്ട് ചെന്നൈ ജവഹർലാൽ നെഹറൂ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. “ദളപതിയോട കുട്ടകഥ സൊല്ലാമ എപ്പടി നൻപാ, പാർത്ഥിപനും കുടുംബവും അണിയറ പ്രവർത്തകരും നിങ്ങളെ കാണാൻ നാളെ എത്തും”, എന്നാണ് അണിയറ പ്രവർത്തകർ സക്സസ് ഈവന്റിന് ആരാധകരെ ക്ഷണിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
പ്രഖ്യാപനം വന്നതിന് പിന്നാലെ ആവേശത്തിലാണ് വിജയ്ആരാധകർ. മുൻപ് സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. സക്സസ് ഈവന്റിൽ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. ആറായിരം പേർക്ക് മാത്രമെ ഷോയിലേക്ക് പ്രവേശം ഉള്ളൂ എന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാലിഡ് ആയിട്ടുള്ള പാസോ ബാർകോഡുള്ള ടിക്കറ്റോ ഉള്ളവർക്ക് മാത്രമെ പരിപാടിയിലേക്ക് പ്രവേശനമുള്ളൂ. ഈവന്റിന് എത്തുന്ന ഒരോരുത്തറും ആധാര്‍ കാര്‍ഡോ ഒരു ഐഡി നിര്‍ബന്ധമായി കൊണ്ടുവരാനും നിര്‍ദേശമുണ്ട്.
മാത്രമല്ല, കർശന പരിശോധനയും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതേസമയം ബോക്സോഫീസില്‍ ലിയോ കുതിപ്പ് തുടരുകയാണ്.
അതേസമയം, ചിത്രം ഇറങ്ങി 13 ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 600 കോടിയിലേക്ക് നീങ്ങുകയാണ് എന്നാണ് ബോക്സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.