Newsperseconds.com

അനന്തുവിന്റെ മരണത്തില്‍ അദാനിഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്

Capture

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കുന്നതില്‍ അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്. തുക നല്‍കുന്നതില്‍ അന്തിമ തീരുമാനം വരുന്നതുവരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തീരദേശ വോട്ട് ഉറപ്പിക്കല്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വികസനം വരണം മനുഷ്യക്കുരുതി നടക്കില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രതിഷേധമാണ് കോണഗ്രസ് നടത്തുന്നത്.

Share this Article

Leave a Comment