Newsperseconds.com

പെരുമാറ്റ ചട്ടലംഘനം; മുഖ്യമന്ത്രിയടക്കം മൂന്ന് പേര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Capture

തിരുവനന്തപുരം: പെരുമാറ്റചട്ടലംഘനത്തിന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍ എംപി നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവന്‍ വിതരണം ചെയ്യുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്.

വീട് കയറി വിതരണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിന്റ് ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ ചിലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു.

Share this Article

Leave a Comment