ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.
കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് അജയ് ശര്‍മ്മ പറഞ്ഞു.
ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ‘ക്രൂക്ക്’, ‘തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍’, ‘യംല പഗ്ല ദീവാന 2’, ‘തും ബിന്‍ 2’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ നേഹ ശര്‍മ്മ ശ്രദ്ധേയയാണ്.