Newsperseconds.com

ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നു; കുടുംബത്തെയടക്കം സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം നടത്തുന്നു; സത്യഭാമ

Capture

ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. ആരെയും വേദനിപ്പിക്കണം എന്നുദ്ദേശിച്ചല്ല ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. എന്നാല്‍ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബര്‍ അധിക്ഷേപം നടത്തുന്നു. കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെയാണ് സൈബര്‍ അക്രമണത്തെ കുറിച്ച് പ്രതികരിച്ചത്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്‍കി.ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

ആര്‍എല്‍വി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അധിഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം.സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളും വ്യാപകമായ സാഹചര്യത്തിലാണ് അവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സത്യഭാമ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പിന്നീട് സോഷ്യല്‍മീഡിയയില്‍ സത്യഭാമക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

Share this Article

Leave a Comment