Newsperseconds.com

മഹാകല്‍ ക്ഷേത്രത്തിലെ തീപിടിത്തം; വേദനാജനകമായ സംഭവം, പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി

Capture

ഇന്‍ഡോര്‍: മഹാകല്‍ ക്ഷേത്രത്തിലെ തീപിടിത്ത സംഭവം വളരെ വേദനാജനകമാണെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുലര്‍ച്ചെ 5:50 നാണ് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ തീപിടിത്തമുണ്ടായത്. 14 പൂജാരിമാര്‍ക്കും സഹായികള്‍ക്കും പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തിലുണ്ടായ അപകടം വളരെ വേദനാജനകമാണ്. അപകടത്തില്‍ പരിക്കേറ്റ എല്ലാ ഭക്തജനങ്ങളും വേഗത്തില്‍ സുഖം പ്രാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍, പ്രാദേശിക ഭരണകൂടം ഇരകള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.

Share this Article

Leave a Comment