കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷന് ഫീസായി വന്‍ തുക ഈടാക്കി മുങ്ങിയതായാണ് പരാതി. നിരവധി പേര് വ്യാജസംഘത്തിന്റെ കെണിയില്‍ പെട്ടതായി കെഎസ്ഇബി മുന്നറിയിപ്പ് നല്കി.
കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കെഎസ്ഇബി അറിയിച്ചു.