തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം. കേരളീയം കേരളത്തിന്റെ മഹോത്സവമാണെന്നും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ- ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നു.
ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആരോഗ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം വി പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു താരനിര ചടങ്ങില്‍ പങ്കെടുത്തു.