ഉത്സവസീസണില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാറിന്റെ ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ ഇന്നു മുതല്‍. സംസ്ഥാനത്തെ 83 താലൂക്കുകളിലും വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന ചന്തകളുണ്ടാവും. ഏപ്രില്‍ 13 വരെയാണ് ചന്തകള്‍ ഉണ്ടാവുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളിലായിരുന്നു സപ്ലൈകോ പീപ്പിള്‍സ് ബസാറുകള്‍ തുടങ്ങിയിരുന്നത്. ഇത്തവണ ഓരോ താലൂക്കിലും ചന്തകള്‍ ഉണ്ടാകും.
അതേ സമയം, താലൂക്കിലെ ഏറ്റവും അനുയോജ്യമായ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ആയിരിക്കും ഇതിനായി സജ്ജീകരിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങളാണ് ചന്തയില്‍ ലഭ്യമാകുക. സപ്ലൈകോ ഇനങ്ങളും മറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാകും. പീപ്പിള്‍സ് ബസാര്‍, മാവേലി സ്‌റ്റേറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, അപ്‌ന ബസാറുകള്‍, തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളും വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ തയ്യാറെടുക്കുകയാണ്. മാര്‍ച്ചില്‍ ആരംഭിച്ച ശബരി കെ റൈസ് വിതരണവും പുരോഗമിക്കുകയാണ്.