Newsperseconds.com

എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രഫുല്‍ പട്ടേലിനെതിരെയുള്ള കേസ് അവസാനിപ്പിച്ച് സിബിഐ

Capture

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെതിരെ കേസ് അവസാനിപ്പിച്ച് സിബിഐ. എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സിബി ഐ കേസ് അവസാനിപ്പിച്ചത്. വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് വേണ്ടി പാട്ടത്തിനെടുത്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2017 മെയ് മാസത്തില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസ് സിബി ഐ ഏറ്റെടുത്തു.

അതേ സമയം, എന്‍ഡിഎയില്‍ ചേര്‍ന്നതോടെ ഏഴ് വര്‍ഷത്തെ കേസിനാണ് ഇപ്പോള്‍ വിരാമമായത്. കഴിഞ്ഞ വര്‍ഷം അവസാനം എന്‍സിപി നേതാക്കളായ അജിത് പവാറും പ്രഫുല്‍ പട്ടേലും എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. കേസ് അവസാനിപ്പിച്ചതായി സിബിഐ തന്നെയാണ് ഇന്ന് സുപ്രീം കോടതിയെ അറിയിച്ചത്.

Share this Article

Leave a Comment