തൃശ്ശൂര്‍: വയനാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എട്ടുനിലയില്‍ പൊട്ടുമെന്ന് കെ മുരളീധരന്. തോല്‍ക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍കും. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ മുരളീധരന് വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ്ണ പിന്തുണയാണുള്ളത്. സുരേന്ദ്രന്റെ ഒരു നാടകവും വയനാട്ടില്‍ നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന് പറഞ്ഞു.
വയനാട്ടില്‍ സുരേന്ദ്രന് ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ലയെന്നും അടുത്ത നിയമസഭയിലും തോല്‍ക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന് തോല്ക്കാന് വേണ്ടിയാണ് ബിജെപി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയാക്കിയത്. അതിന്റെ എല്ലാ സങ്കടവും അദ്ദേഹത്തിന്റെ മുഖത്ത് കാണാമെന്നും മുരളീധന് കൂട്ടിച്ചേര്‍ത്തു.