Newsperseconds.com

വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ അക്രമം; ഡിവൈഎഫ്ഐക്ക് എതിരെ പരാതി

Capture

കോഴിക്കോട്: കോതോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ അതിക്രമമെന്ന് പരാതി. വാഹനത്തിനുനേരേ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് പരാതി.

വാഹനം ആക്രമിച്ച് ഫ്ലാഗ്പോസ്റ്റ് പിഴുതുകളയാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചു. അതേസമയം പ്രതിഷേധത്തിനിടെ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനമെത്തിയപ്പോള്‍ പ്രതിഷേധം കടുപ്പിക്കുകമാത്രമാണ് ചെയ്തതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സംഘര്‍ഷസാധ്യത ഒഴിവാക്കുകയായിരുന്നു.

Share this Article

Leave a Comment