Newsperseconds.com

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം; മൂന്ന് കടകള്‍ കത്തി നശിച്ചു; ആളപായമില്ല

Capture

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തെ 20ഓളം കടകളുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. മൂന്ന് കടകളിലാണ് തീപിടിത്തമുണ്ടായത്. ഷോപ്പിങ് കോംപ്ലക്‌സിലെ ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ തീ അണച്ചു.

തീപിടിത്തത്തില്‍ രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു. ഏറ്റവും താഴത്തെ നിലയിലെ കടകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമില്ലെന്ന് പോലീസ് അറിയിച്ചു.

Share this Article

Leave a Comment