ന്യൂഡല്‍ഹി: മുസാഫര്‍പൂരില്‍ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് രാജി പ്രഖ്യാപന വേളയില്‍ നിഷാദ് പറഞ്ഞു.
ബഹുമാനപ്പെട്ട @JPNadda ജീ, @BJP4ഇന്ത്യ, വഞ്ചനയില്‍ ഞെട്ടി, പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജി വയ്ക്കുന്നു’, നിഷാദ് എക്സില്‍ കുറിച്ചു. രാജിക്ക് മുമ്പ് തന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ‘മോദി കാ പരിവാര്‍’ ടാഗ് നീക്കം ചെയ്യുകയും ചെയ്തു.
2014 മുതല്‍ മുസാഫര്‍പൂരില്‍ നിന്നുള്ള എംപിയാണ് അജയ് നിഷാദ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,09,988 വോട്ടുകള്‍ക്ക് അജയ് നിഷാദിനോട് പരാജയപ്പെട്ട ഡോ രാജ്ഭൂഷണ്‍ ചൗധരിക്കാണ് ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കിയത്.