Newsperseconds.com

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ആരും രക്ഷപ്പെടുമെന്ന് കരുതേണ്ട; സുരേഷ്‌ഗോപി

Capture

കരുവന്നൂര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയം വേണ്ടെന്നും തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇഡിയുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്‌ട്രേഷന്‍ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേസില്‍ ആരും രക്ഷപ്പെടുമെന്ന് കരുതേണ്ടന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് ഇഡി ഉടന്‍ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. എംകെ കണ്ണന്‍, എസി മൊയ്തീന്‍ എന്നീ നേതാക്കള്‍ക്ക് കൂടി ഉടന്‍ നോട്ടീസെത്തുമെന്നാണ് വിവരം.

Share this Article

Leave a Comment