Newsperseconds.com

പ്രശസ്ത ഗൈനക്കോളജിസ്റ്റ് തിരുമുപ്പത്തു വാരിയത്ത് ഡോ. ശാന്ത വാരിയര്‍ അന്തരിച്ചു

Capture

കൊച്ചി: പ്രശസ്ത ഗൈനക്കോളജിസ്റ്റ് തിരുമുപ്പത്തു വാരിയത്ത് ഡോ. ശാന്ത വാരിയര്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. മുപ്പതിനായിരത്തിലേറെ പ്രസവങ്ങളെടുത്ത അപൂര്‍വ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത വാരിയര്‍. കൂടാതെ കൊച്ചി ലക്ഷ്മി ആശുപത്രി ഡയറക്ടര്‍ കൂടിയാണ്.

ശിശുരോഗ വിദഗ്ധന്‍ ഡോ. കെകെആര്‍ വാരിയരുടെ ഭാര്യയാണ്. പത്തു വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡോ. ശാന്ത 1979-ലാണ് ഭര്‍ത്താവ് ഡോ. കെകെആര്‍ വാരിയര്‍ക്കൊപ്പം ലക്ഷ്മി ആശുപത്രി സ്ഥാപിച്ചത്. മന്ത്രി പി. രാജീവ് അടക്കം നിരവധി പ്രമുഖര്‍ ഡോ. ശാന്തയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാരം ഇന്ന് 10 ന് കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത്.

Share this Article

Leave a Comment