Newsperseconds.com

കനത്ത ചൂടിന് നേരിയ ആശ്വാസം; ഇന്ന് ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Capture

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമേകാന്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നേരിയ മഴയാണ് പ്രവചിക്കുന്നത്.

ഇതേ ജില്ലകളില്‍ നാളെയും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ ഏഴിനും എട്ടിനും 10 ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ ഒമ്പതാം തീയതി എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Share this Article

Leave a Comment