കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ സുരേഷ്ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപി പ്രതിയായ പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എറണാകുളം എസിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്.
പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ അടയ്ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. ഇതേത്തുടര്‍ന്ന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കും.