Newsperseconds.com

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വൻ ഇടിവ്

Untitled design (11)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വൻ ഇടിവ്. ഒരു ഡോളറിന്‍റെ വില 83.2950 രൂപയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രേഖപ്പെടുത്തിയത് 83.29 രൂപ ആയിരുന്നു. രൂപയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയിലിറക്കി. ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമാകുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു.

വിദേശ നിക്ഷേപകര്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ നിക്ഷേപം വിറ്റഴിക്കുമ്പോള്‍ ഡോളറിന് ഡിമാന്‍റ് ഉയർന്നതാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്.

അതേസമയം, ഡോളറിന്‍റെ മികച്ച പ്രകടനവും അമേരിക്കന്‍ ബോണ്ട് വരുമാനം ഉയര്‍ന്നിട്ടുണ്ട്. ഇതനുസരിച്ച്

യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം വീണ്ടും ഒരു തവണ കൂടി പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതയുണ്ട്. ഇത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. യുഎസ് ബോണ്ടില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശ നിക്ഷേപകര്‍ ബോണ്ടുകളിലേക്ക് നിക്ഷേപങ്ങൾ മാറ്റും.

ഇസ്രയേല്‍ – ഹമാസ് യുദ്ധം തലത്തിലേക്ക് നീങ്ങുന്നുവെന്നുള്ള സൂചനകളും രൂപയ്ക്ക് തിരിച്ചടിയാണ്. ഇത്തരം സാഹചര്യം ഉണ്ടായാൽ ക്രൂഡ് ഓയിൽ വില അധികം വൈകാതെ ബാരലിന് 100 ഡോളറാകും. അത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂട്ടുകയും രൂപയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്യും.

Share this Article

Leave a Comment