കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര് കസ്റ്റഡിയില്‍. സ്ഫോടനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എട്ടു പേരാണ് ബോംബ് നിര്‍മ്മാണത്തില്‍ ഉണ്ടായിരുന്നത്. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്.
അതേ സമയം, ബോംബ് സ്ഫോടനം തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് അടക്കം ആയുധമാക്കിയിരിക്കുകയാണ്. ഇന്ന് വടകരയിലെ യിഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര നടന്നു. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തില്‍ പ്രതികരിച്ചു. ബോംബ് നിര്‍മിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.