Newsperseconds.com

കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള ഭീഷണിപ്പെടുത്തി സിഡിഎസ് ചെയർപേഴ്സൺ

Untitled design (13)

കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള ഭീഷണിപ്പെടുത്തി തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസ് ചെയർപേഴ്‌സൺ. പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബസ്രീ അംഗങ്ങൾ 250 രൂപ പിഴ അടയ്ക്കണമെന്ന് സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശി വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ ഓഡിയോ സന്ദേശം സിന്ധു ശശി ഡിലീറ്റ് ചെയ്തു. സിപിഐഎം പ്രാദേശിക നേതാവായ സിന്ധു ശശി തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ കൂടിയാണ്.

ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്നും പണം വാങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിന്ധു ശശി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടി വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകണമെന്നാണ് സിപിഐഎം പാർട്ടി തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശം. അത് പാലിക്കാനാണ് കുടുംബശ്രീക്കാരോട് പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് പറഞ്ഞത്.

സിന്ധു ശശിയുടെ ഭീഷണി ഇന്ന് രാവിലെയാണ് കുടുംബശ്രീക്കാരുടെ വാട്സസ് അപ് ഗ്രൂപ്പിലെത്തിയത്. വിവാദമായതോടെ ഓഡിയോ ഡീലിറ്റ് ചെയ്ത സിന്ധു ശശി, താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നാണ് വിശദീകരണം നൽകിയത്.

അതേസമയം, സർക്കാർ ജീവനക്കാർക്കുള്ള ഓഫർ പഞ്ച് ചെയ്ത് പരിപാടിക്ക് പോകാമെന്നാണ്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഏഴു ദിവസവും പഞ്ചിംഗിൽ ഇളവുണ്ടാകും. കോളേജുകളിൽ നിന്നും സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ എത്തിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്. കേരള സർവ്വകലാശാല പരീക്ഷകൾ തന്നെ പരിപാടിക്കായി മാറ്റിവച്ചിട്ടുണ്ട്.

Share this Article

Leave a Comment