Newsperseconds.com

മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നു

Capture

വയനാട്: മൂലങ്കാവില്‍ മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നു. കാരശ്ശേരി വനാതിര്‍ത്തിയിലാണ് തീ പടര്‍ന്നു പിടിച്ചത്. ഏക്കര്‍ കണക്കിന് സ്ഥലങ്ങളാണ് കത്തിനശിച്ചത്. ഫയര്‍ഫോഴ്‌സും വനം വകുപ്പും എത്തിയാണ് തീയണച്ചത്.

സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്കും തീ പടര്‍ന്നു. കാട്ടില്‍ ആനകള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കാറ്റ് തടസ്സമായതിനാല്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമമായിരുന്നു.

Share this Article

Leave a Comment