Newsperseconds.com

ബിജെപി എംഎല്‍എ ശിവറാം ഹെബ്ബാറിന്റെ മകന്‍ വിവേക് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Capture

ബെംഗളൂരു: ബി.ജെ.പി എം.എല്‍.എ അരബൈല്‍ ശിവറാം ഹെബ്ബാറിന്റെ മകന്‍ വിവേക് ഹെബ്ബാര്‍ ബനവാസിയില്‍ അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ഇവാന്‍ ഡിസൂസയുടെയും മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ വിവേക് ഹെബ്ബാര്‍ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

ശിവറാം ഹെബ്ബാര്‍ അടുത്തിടെ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും തന്റെ നിയമസഭാ മണ്ഡലത്തിലെ ജലപ്രശ്‌നങ്ങള്‍ സംസാരിക്കാനാണ് കൂടിക്കാഴ്ചയെന്ന് അവകാശപ്പെട്ടു.

Share this Article

Leave a Comment