Newsperseconds.com

ഹരിയാന സ്‌കൂള്‍ ബസ് അപകടത്തെക്കുറിച്ച് നാലംഗ സമിതി അന്വേഷിക്കും

Capture

ന്യൂഡല്‍ഹി: ഹരിയാനയിലെ മഹേന്ദ്രഗഢില്‍ വ്യാഴാഴ്ച സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 20 ഓളം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം സര്‍ക്കാര്‍ നിയോഗിച്ച നാലംഗ സമിതി അന്വേഷിക്കും. കനിനയിലെ ഉന്‍ഹാനി ഗ്രാമത്തിന് സമീപം പ്രൈമറി മുതല്‍ സെക്കന്‍ഡറി വരെയുള്ള 40 ഓളം വിദ്യാര്‍ത്ഥികളുമായി ജിഎല്‍ പബ്ലിക് സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാഹന സുരക്ഷാ നയം സംബന്ധിച്ച് ഹരിയാന വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍മാരും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും.

പ്രാഥമിക അന്വേഷണത്തില്‍ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള അസ്വസ്ഥതപ്പെടുത്തുന്ന വിവരങ്ങളാണ് ലഭിച്ചത്. അപകടകാരണത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.

Share this Article

Leave a Comment