പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് 7 വയസുകാരനെ തെരുവ് നായ്ക്കള്‍ അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. ഹിഷാന്റെ കയ്യിനും കാലിനും തുടയുടെ മുകള്‍ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ സുരക്ഷാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.