Newsperseconds.com

ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തീവ്രവാദിയെ ഡല്‍ഹിയില്‍ പിടികൂടി

Capture

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദിയെ ഡല്‍ഹിയില്‍ പിടികൂടി. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് പ്രവര്‍ത്തകനായ പ്രഭ്പ്രീത് സിങാണ് പിടിയിലായത്. പഞ്ചാബ് പൊലീസിന്റെ സ്പഷ്യല്‍ ഓപ്പറേഷന്‍ സെല്‍ ഇയാളെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.

ജര്‍മനി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു ഇയാളെന്നു പൊലീസ് വ്യക്തമാക്കി. ജര്‍മനിയില്‍ ഇരുന്നു ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക, ഫണ്ടിങ് നടത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment