Newsperseconds.com

വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Capture

വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Share this Article

Leave a Comment