കൊച്ചി: പ്രശസ്ത സംഗീതജ്ഞന് കെ.ജി.ജയന് അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. സിനിമ നടന് മനോജ് കെ ജയന്റെ പിതാവാണ്. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന് ഈണം പകര്‍ന്നു.
ഇരട്ടസഹോദരനായ കെ.ജി വിജയനൊപ്പം ചേര്‍ന്ന് ഭക്തി ഗാനങ്ങളും സിനിമ ഗാനങ്ങളും ശാസ്ത്രീയ സംഗീതവും അദ്ദേഹം ഒരുക്കിയിരുന്നു. ജയവിജയ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു. 2019 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശബരിമല നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന ശ്രീ കോവില്‍ നട തുറന്നു എന്ന ഗാനം അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ഒന്നാണ്.