Newsperseconds.com

ജോലിസമയത്ത് മദ്യപിച്ചെത്തുകയും മദ്യം സൂക്ഷിക്കുകയും ചെയ്തു; 100 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആര്‍ടിസി

Capture

തിരുവനന്തപുരം: ജോലിസമയത്ത് മദ്യപിച്ചെത്തുകയും മദ്യം സൂക്ഷിക്കുകയും ചെയ്ത 100 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആര്‍ടിസി. 60 യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഈ മാസം ഒന്ന് മുതല്‍ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി.

പരിശോധനയില്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍മാര്‍, 9 ബദല്‍ കണ്ടക്ടര്‍, ഒരു സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, അഞ്ച് സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവര്‍ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തി. കെഎസ്ആര്‍ടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. 26 പേരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവര്‍ സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരോ കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരോ ആണ്.

Share this Article

Leave a Comment