കോഴിക്കോട് പെരുവയലില്‍ വീട്ടിലെത്തി വോട്ടുചെയ്യുന്ന സംവിധാനത്തില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബൂത്ത് സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പെരുവയലിലെ 84-ാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് നടപടി. എല്‍ ഡി എഫ് ഏജന്റ് എതിര്‍ത്തിട്ടും ഉദ്യോസ്ഥര്‍ ആളുമാറി വീട്ടില്‍ വോട്ട് ചെയ്യിപ്പിച്ചതെന്നാണ് പരാതി ഉയര്‍ന്നത്. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. മാവൂര്‍ പൊലീസാണ് കേസെടുത്തത്. ഇവരെ കലക്ടര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.