തിരുവനന്തപുരം: വീഡിയോ വിവാദത്തില്‍ ദേശാഭിമാനി പത്രം ‘പോണ്‍ഗ്രസ്’ എന്ന തലക്കെട്ടില്‍ നല്കിയ വാര്‍ത്തക്കെതിരെ പരാതി നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചത് ഗുരുതര കുറ്റമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് പരാതി നല്‍കിയത്.
‘പോണ്‍ഗ്രസ്’ എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പരാതി. ഇതുകൂടാതെ ‘പോണ്‍ഗ്രസ് സൈബര്‍ മീഡിയ’ എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ നല്‍കിയത് കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന സന്ദേശം നല്‍കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായി പച്ചക്കള്ളം അടിച്ചിറക്കിയ ദേശാഭിമാനി പത്രത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.