Newsperseconds.com

നിരന്തരമായ കുടുംബവഴക്ക്; ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Capture

ആലപ്പുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പുന്തല ശ്രുതിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം.

നിരന്തരമായ കുടുംബവഴക്കുകള്‍ ആണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this Article

Leave a Comment